Ernakulam Public Library OPAC

Online Public Access Catalogue


Local cover image
Local cover image
Image from Google Jackets

VYLOPPILLI PATANANGAL

By: Contributor(s): Language: Malayalam Publication details: Kottayam Current Books 2015/11/01Edition: 1Description: 378ISBN:
  • 9788124020388
Subject(s): DDC classification:
  • G
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction G RAM (Browse shelf(Opens below)) Available M156832

VYLOPPILLI PATANANGAL


വൈലോപ്പിള്ളിക്കവിതയിലേക്ക് ഒരു തീര്ത്ഥാടനം
ആധുനിക മലയാളകവികളില് ഉള്ളൂര്, ആശാന്, വള്ളത്തോള്, ജി.ശങ്കരക്കുറുപ്പ്, ചങ്ങമ്പുഴ എന്നിവര്ക്കു ശേഷം ഭാവത്തിലും രൂപത്തിലും വന്പിച്ച പരിവര്ത്തനം അവതരിപ്പിച്ച മഹാകവിയാണ് വൈലോപ്പിള്ളി ശ്രീധരമേനോന്. എത്ര പറഞ്ഞാലും വ്യാഖ്യാാനിച്ചാലും അപഗ്രഥിച്ചാലും തീരാത്ത കാവ്യകലയുടെ മാന്ത്രിക ശക്തി വൈലോപ്പിള്ളിക്കവിതയില് മറഞ്ഞു കിടക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് പുതിയ കാലഘട്ടത്തിലെ വിമര്ശകരും വായനക്കാരും വീണ്ടും വീണ്ടും അര്ത്ഥ തീര്ത്ഥാടനത്തിനായി ആ കവിതയിലേക്ക് പോകുന്നത്.

വൈലോപ്പിള്ളിക്കവിതയെപ്പറ്റി ഒറ്റപ്പെട്ട ചില പഠനങ്ങള് വന്നിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കൃതികളെല്ലാം ഉള്പ്പെടുത്തി ഒരു സമഗ്ര പഠന സമാഹാരം ഉണ്ടായിട്ടില്ല. പി.കെ.പരമേശ്വരന് നായര് സ്മാരക ഗ്രന്ഥാവലിയില് ഉള്പ്പെടുത്തി പ്രസിദ്ധീകരിക്കുന്ന വൈലോപ്പിള്ളി പഠനങ്ങള് ഈ കുറവ് പരിഹരിക്കുന്നു.

ഡോ.എം ലീലാവതി, കെ.എം.നരേന്ദ്രന്, എന്.അജയകുമാര്, ഡോ. രാജാവാര്യര് തുടങ്ങിയ മുപ്പതോളം പ്രമുഖര് രചിച്ച book-insideപ്രൗഢഗംഭീരമായ പഠനങ്ങളിലൂടെ വൈലോപ്പിള്ളിക്കവിതയുടെ ആഴവും പരപ്പും അളക്കുകയാണ് വൈലോപ്പിള്ളി പഠനങ്ങള് എന്ന കൃതി. പ്രൊഫ. പന്മന രാമചന്ദ്രന് നായരാണ് വൈലോപ്പിള്ളിയുടെ കൃതികളിലെ സമസ്ത ഭാവങ്ങളും അന്വേഷിക്കുന്ന പുസ്തകത്തിന്റെ എഡിറ്റര്.

ജീവചരിത്രകാരനും സാഹിത്യ നിരൂപകനുമായിരുന്ന പി.കെ.പരമേശ്വരന് നായരുടെ സ്മരണ നിലനിര്ത്താനായി സ്ഥാപിക്കപ്പെട്ട പി.കെ.ട്രസ്റ്റ് പ്രസിദ്ധീകരിക്കുന്ന ഇരുപത്തെട്ടാമത്തെ ഗ്രന്ഥമാണ് വൈലോപ്പിള്ളി പഠനങ്ങള്. കറന്റ് ബുക്സാണ് വിതരണം നിര്വ്വഹിക്കുന്നത്.

P.K.Parameswaran Nair Smaraka Grandhavali-28

DC books
..............

DC books aims at providing quality books to read. Over the years we have been successful in revolutionising the idea of book reading and is even still continuing strong.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Local cover image