Ernakulam Public Library OPAC

Online Public Access Catalogue


Local cover image
Local cover image
Image from Google Jackets

EKEEKRUTHA CIVILCODE : AKAVUM PURAVUM (ഏകീകൃത സിവില്‍കോഡിന്റെ അകവും പുറവും) ഹമീദ് ചേന്നമംഗലൂര്‍

By: Language: Malayalam Publication details: DC Books 2016/07/01Edition: 1Description: 112ISBN:
  • 9788126450961
Subject(s): DDC classification:
  • N HAM/EK
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction N HAM/EK (Browse shelf(Opens below)) Available M157321

ഇന്ത്യന്‍ ദേശീയ ജനാധിപത്യത്തിന്റെ തിരഞ്ഞെടുപ്പു പ്രകടനപത്രികയിലെ മുഖ്യ വാഗ്ദാനങ്ങളിലൊന്നായിരുന്നു രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്നതാണ്. ഭരണഘടന നടപ്പിലായ കാലം മുതല്‍ രാജ്യത്ത് പല കാലങ്ങളിലായി ഈ ആവശ്യം ഉയര്‍ന്നുവന്നിട്ടുണ്ട്. മാത്രമല്ല, ഇന്ത്യ ഒരു പൊതുപൗരനിയമത്തിനായി ശ്രമിക്കണമെന്ന് ഭരണഘടനയുടെ നാല്‍പത്തിനാലാം അനുഛേദത്തിലും സൂചിപ്പിക്കുന്നു. എന്നാല്‍, യാഥാസ്ഥിതിക മതന്യൂനപക്ഷം പ്രകടിപ്പിച്ച എതിര്‍പ്പുകള്‍ മൂലം ഏകീകൃത സിവില്‍കോഡ് ഇന്ത്യയില്‍ നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല.

വിവാഹം, സ്വത്തവകാശം എന്നിവയുടെ കാര്യത്തില്‍ പൊതു പൗരനിയമം മതനിയമങ്ങളെ അപ്രസക്തമാക്കുന്നുവെന്ന എതിര്‍പ്പുയര്‍ത്തിയാണ് അവര്‍ അതിനെ പ്രതിരോധിക്കുന്നത്. എന്നാല്‍ ഷാബബാനു ബീഗം(1985), സരളമുദ്ഗല്‍(1995), ലില്ലി തോമസ് (2000) കേസുകളില്‍ ഇന്ത്യയില്‍ പൊതുപൗരനിയമം നടപ്പാക്കുന്നതിനെക്കുറിച്ച് സുപ്രീം കോടതി സംസ്ഥാനങ്ങളെ കടുത്ത ഭാഷയില്‍ ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്.
എല്ലാ പൗരന്മാരെയും മതാതീതമായൊരു പൊതുനിയമത്തിനു കീഴില്‍ കൊണ്ടുവരേണ്ടത് രാജ്യത്തിന്റെ സാമൂഹ്യവളര്‍ച്ചയ്ക്ക് ആവശ്യമാണ്. ദേശീയ ജനാധിപത്യസഖ്യത്തിന്റെ നേതൃത്വത്തില്‍ അധികാരത്തിലേറിയ കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ വാഗ്ദാനമായ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമോ? രാജ്യത്തിന്റെ പുത്തന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ ഏകീകൃത സിവില്‍ കോഡിനെ വിശകലന വിധേയമാക്കുന്ന പുസ്തകമാണ് ഏകീകൃത സിവില്‍ കോഡ്: അകവും പുറവും. പ്രശസ്ത രാഷ്ട്രീയ ചിന്തകന്‍ ഹമീദ് ചേന്നമംഗലൂരാണ് പുസ്തകത്തിന്റെ എഡിറ്റര്‍.

ഏകീകൃത സിവില്‍ കോഡിനെക്കുറിച്ച് ആനന്ദ്, ഹമീദ് ചേന്നമംഗലൂര്‍, ജസ്റ്റിസ് കെ.ടി തോമസ്, ജോസഫ് പുലിക്കുന്നേല്‍, അഡ്വ. കാളീശ്വരം രാജ്, ഖദീജ മുംതാസ് എന്നിങ്ങനെ പ്രമുഖര്‍ ഉന്നയിക്കുന്ന വാദങ്ങളും എതിര്‍പ്പുകളും അവരുടെ നിലപാടുകളുമടങ്ങുന്ന ലേഖനങ്ങളാണ് ഏകീകൃത സിവില്‍ കോഡ്: അകവും പുറവും എന്ന പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. സമകാലിക വിഷയങ്ങളെ എന്നും പ്രാധാന്യത്തോടെ സമീപിക്കുന്ന ഡിസി ബുക്‌സ് വായനക്കാര്‍ക്ക് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചുകൊണ്ടാണ്ഏകീകൃത സിവില്‍ കോഡ്: അകവും പുറവും എന്ന പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Ekikratha Civil Code: Akavum Puravum Released

Each and every religion should be brought under one rule rather than following different rules for different religion. For this, the Central government has promised a new amendment Civil Code. But what actually this Civil Code is? To know more about this the book Ekikratha Civil Code: Akavum Puravum is the best guide for you. Renowned social critic Hameed Chennamangaloor has edited the book.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Local cover image