Ramanunni.K.P

DAIVATHINTE PUSTHAKAM - ദൈവത്തിന്റെ പുസ്തകം - 1 - Kottayam DC Books 2015/01/01 - 686

മനുഷ്യകുലത്തിന്റെ ഇന്നോളമുള്ള ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. യുദ്ധങ്ങളും daivathinte-pusthakam1അതിസാങ്കേതികതയും മനുഷ്യപ്രകൃതിയെയും ജീവപ്രപഞ്ചത്തെത്തന്നെയും കുടിലമാക്കുമ്പോള്‍ മഹാസ്‌നേഹത്തിന്റെ മതങ്ങള്‍ക്കിടയില്‍ നിന്ന് ദൈവങ്ങള്‍ക്ക് ഇറങ്ങി വരാതിരിക്കാനാകുമോ?. ലോകസംസ്ഥാപനത്തിനുള്ള പ്രേമഗീതയുമായി പുതിയൊരു കൃഷ്ണനും മുഹമ്മദ് നബിയും ഇറങ്ങിവരികയാണ്. ഒപ്പം ലോകനവീകരണത്തിനായി സ്വയം തിരുത്തിക്കൊണ്ട് അഡോള്‍ഫ് ഹിറ്റ്‌ലര്‍, കാള്‍ മാര്‍ക്‌സ്, ഗാന്ധിജി തുടങ്ങി കുറേ അതികായരും.

വയലാര്‍ അവാര്‍ഡ് നേടുകയും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത ജീവിതത്തിന്റെ പുസ്തകം എന്ന നോവലിനു ശേഷം ദൈവത്തിന്റെ പുസ്തകം എന്ന ബൃഹദ് നോവലുമായി എത്തുകയാണ്daivathinte-pusthakam2 കെ.പി.രാമനുണ്ണി. സമകാലികലോകത്തിന്റെ പ്രശ്‌നങ്ങളെ എങ്ങനെ പരിഹരിക്കാമെന്ന ആകുലതയില്‍, മതങ്ങളുണ്ടായ കാലത്തു നിന്ന് ദൈവങ്ങള്‍ ഇറങ്ങിവരുന്ന ഈ നോവല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. ആത്മീയവും ഭൗതികവുമായൊരു വിച്ഛേദനത്തിനായുള്ള ലോകാഭിവാഞ്ജയ്ക്കുള്ള ഉത്തരമായി തീര്‍ന്നേക്കാവുന്ന ഈ കൃതി ലോകനവീകരണത്തിന്റെ പുതിയ മാനിഫെസ്റ്റോയാകുകയാണ്.

എല്ലാ മതങ്ങളും അതിന്റെ തിന്മകളെ വെടിഞ്ഞ് ആത്മസത്തയെ പരിചയപ്പെടുത്തേണ്ട കാലമാണിത്. പഴയകാലത്തെ ചില ശരികളായിരിക്കാം പില്‍ക്കാലത്തെ തെറ്റുകളെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഇതരമതങ്ങളിലെ നന്മയുടെ വഴികളും മൊഴികളും വരുംതലമുറയ്ക്ക് പകര്‍ന്നുകൊടുക്കേണ്ടതുണ്ട്. ഇരുട്ട് പരക്കുന്ന ലോകത്ത് കത്തിച്ചുവെച്ച കൈത്തിരിയായി ദൈവത്തിന്റെ പുസ്തകം മാറുന്നത് അങ്ങനെയാണ്.

daivathinte-pusthakam3ഡി സി ബുക്‌സിന്റെ നാല്പത്തൊന്നാം വാര്‍ഷികം പ്രമാണിച്ച് ഏറ്റവും മികച്ച പുസ്തകങ്ങള്‍ മലയാളികള്‍ക്ക് എത്തിക്കുന്ന അക്ഷരമണ്ഡലം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ദൈവത്തിന്റെ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വരുംനാളുകളില്‍ ഒരുപാട് ചര്‍ച്ചകള്‍ക്ക് വഴിതെളിക്കാവുന്ന നോവല്‍ തികച്ചും വ്യത്യസ്തമായ നാല് പുറംചട്ടകളോടെയാണ് എത്തുന്നത്.

9788126465262

Purchase Current Books, Convent Road, Ernakulam


Novel

A / RAM/DA