TY - BOOK AU - Parakkadavu,P K AU - Bhagyanathan (Illustrations) TI - IDIMINNALUKALUDE PRANAYAM: (ഇടിമിന്നലുകളുടെ പ്രണയം) SN - 9788126466856 U1 - A PY - 2016////10/01 CY - Kottayam PB - D C KW - Novalukal KW - ഫലസ്തീനിലെ ജീവിതവും ചരിത്രവും രാഷ്ട്രീയവുo KW - Palestine-Life-History-Politics N1 - കുറുങ്കഥകളിലൂടെ വലിയ ആശയങ്ങള്‍ വായനക്കാരിലേക്ക് എത്തിച്ച് ശ്രദ്ധേയനായ കഥാകൃത്താണ് അഹമ്മദ് എന്ന പി.കെ.പാറക്കടവ്. നോവല്‍ എഴുതിയപ്പോഴും ആറ്റിക്കുറുക്കി പ്രമേയത്തെ ചാട്ടുളി പോലെ തറപ്പിക്കുന്ന മാന്ത്രികത അദ്ദേഹം കൈവിട്ടില്ല..... ഇടിമിന്നലുകളുടെ പ്രണയം എന്നാണ് പുസ്തകത്തിന്റെ പേര്. മണ്ണില്‍ ഒരിടത്ത് ഉറച്ചുനിന്ന് സമാധാനപൂര്‍ണ്ണമായ ജീവിതം നയിക്കുന്നത് സ്വപ്നം കാണുന്ന രാജ്യമാണ് ഫലസ്തീന്‍. ആ സ്വപ്നം സാക്ഷാത്കരിക്കാന്‍ വേണ്ടി ഒരുപാട് ചോരയും കണ്ണീരും ഫലസ്തീനികള്‍ ഒഴുക്കിക്കഴിഞ്ഞെങ്കിലും ഇന്നും ഭൂപടത്തില്‍ ഇല്ലാത്ത രാജ്യമായി അത് തുടരുന്നു. അലയുന്ന രാജ്യമായ ഫലസ്തീനിലെ ജീവിതവും ചരിത്രവും രാഷ്ട്രീയവുമാണ് ഇടിമിന്നലുകളുടെ പ്രണയത്തിന്റെ പ്രമേയം. ഫലസ്തീനിലെ ആയിരക്കണക്കിന് പോരാളികളില്‍ ഒരാളാണ് സ്വര്‍ഗ്ഗത്തില്‍ കഴിയുന്ന ഫര്‍നാസ്. ഭൂമിയിലുള്ള തന്റെ പ്രണയിനി അലാമിയയ്ക്ക് തന്റെ അരികില്‍ വന്നെത്താന്‍ അയാള്‍ അവസരം ഒരുക്കുന്നു. ഫലസ്തീനിയന്‍ പോരാളികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് അസ്വസ്ഥപ്രദേശത്തെ മനുഷ്യാവസ്ഥകളിലേക്കാണ് ഈ ലഘുനോവലിലൂടെ പാറക്കടവ് സഞ്ചരിക്കുന്നത് ER -