TY - BOOK AU - Gopalakrishnan,Chelangattu TI - MALAYALACINEMA CHARITHRAM VICHITHRAM: ( മലയാളസിനിമ ചരിത്രം വിചിത്രം ) SN - 9789383432455 U1 - H PY - 2013////12/01 CY - Thiruvananthapuram PB - Chintha KW - Cinema, Thirakkatha-Drishya Kalakal KW - സിനിമാപിടുത്തം, ഉപകരണങ്ങൾ, സാങ്കേതികവിദ്യ, സംവിധാനം, നടീനടന്മാർ, മികച്ച സിനിമകൾ KW - Cinema-History N1 - മലയാളസിനിമ പിന്നിട്ട നാളുകൾ രേഖപ്പെടുത്തുകയാണ് ചേലങ്ങാട്ട് ഗോപാലകൃഷ്‌ണൻ മലയാള സിനിമ ചരിത്രം വിചിത്രം എന്ന പുസ്‌തകത്തിലൂടെ. ചിന്ത പബ്ലിഷേഴ്‌സ് പുറത്തിയ ഈ പുസ്‌തകത്തിൽ ആദ്യകാല സിനിമാപിടുത്തം, ഉപകരണങ്ങൾ, സാങ്കേതികവിദ്യ, സംവിധാനം, നടീനടന്മാർ, മികച്ച സിനിമകൾ തുടങ്ങിയ കാര്യങ്ങൾ വിശദമായി എഴുതിയിരിക്കുന്നു. ബോംബേ ടാക്കീസിലെ സർവാധികാരിയായിരുന്നു എസ് നൊട്ടാണി. അദ്ദേഹം സിനിമയുടെ എല്ലാ ശാഖകളിലും കൈവച്ചിരുന്നു. അണ്ണാമല ചെട്ടിയാർ നിർമിച്ച ജ്ഞാനാംബികയുടെ സംവിധായകനായി നൊട്ടാണി പ്രവർത്തിക്കുമ്പോഴാണ് തൃശൂരിൽ നിന്നും അപ്പൻ തമ്പുരാൻ നൊട്ടാണിയെക്കാണാൻ മദ്രാസിലെത്തിയത്. തൃശൂരിൽ ഒരു ഫിലിം സ്‌റ്റുഡിയോ നിർമിക്കാനും അവിടെ തുടർച്ചയായി മലയാളചിത്രങ്ങൾ നിർമിക്കാനും പരിപാടിയുണ്ടെന്നും അവിടെ സംവിധായകനായി നൊട്ടാണിയെ നിയമിക്കാമെന്നും തമ്പുരാൻ പറഞ്ഞത് നൊട്ടാണി വിശ്വസിച്ചു. ജ്ഞാനാംബികയുടെ ഷൂട്ടിംഗ് കഴിഞ്ഞയുടൻ നൊട്ടാണി അപ്പൻ തമ്പുരാന്റെ കൂടെ തൃശൂർക്കു പോന്നു. സിനിമ നിർമാണത്തിനായി രൂപികരിച്ച കേരള സിനിടോൺ കമ്പനിയുടെ ഷെയർഹോൾഡർമാർ പിൻവലിഞ്ഞതോടെ ഭൂതരായർ എന്ന സിനിമ പാതി വഴിയിൽ നിന്നു പോയി. ഭാര്യയുടെ ആഭരണങ്ങൾ വിറ്റ് കുറച്ചു കാലം നൊട്ടാണി പിടിച്ചു നിന്നു. ഒടുവിൽ രക്ഷയില്ലാതെ അവർ മൂന്നാം ക്ലാസ് കമ്പാർട്ട്‌മെന്റിൽ കയറി ബോംബെയ്‌ക്കു പോയി. സ്വന്തം വീട്ടിലേക്കോ സ്വന്തക്കാരുടെ അടുത്തേക്കോ പോകാൻ നൊട്ടാണിക്ക് മനസു വന്നില്ല. നേരെ ഒരു പരിചയക്കാരന്റെ വീട്ടിലേക്ക് ചെന്നു. മുഷിഞ്ഞ വസ്‌ത്രവും ചപ്രഛാതലമുടിയുമായി ചെന്ന നൊട്ടാണിയേയും ഭാര്യയേയും ആദ്യം ആ വീട്ടുകാർക്ക് മനസ്സിലായില്ല. മനസ്സിലായപ്പോൾ ഭക്ഷണം കൊടുത്തു, താമസിക്കാൻ കെട്ടിടത്തോടു ചേർന്ന ചായ്‌പ്പു കൊടുത്തു. എന്നും രാവിലെ നൊട്ടാണി ജോലി തേടി പുറത്തു പോകും. വൈകുന്നേരം വെറും കയ്യോടെ വരും. നൊട്ടാണിയുടെ ഭാര്യയ്‌ക്കും കുഞ്ഞിനും ആ വീട്ടുകാർ ആഹാരം കൊടുക്കും. നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ നൊട്ടാണിയുടെ ഭാര്യ ആ വീട്ടുകാരോട് തനിക്ക് തയ്യൽ അറിയാമെന്നു പറഞ്ഞു. ആ വീട്ടിലെ ഒരു പഴയ തയ്യൽമെഷിൻ അവർക്ക് തയ്‌ക്കാൻ കൊടുത്തു, തയ്‌ക്കാൻ വീട്ടിലെ പഴയ തുണികളും. പിന്നെ അടുത്ത പാഴ്‌സി കുടുംബങ്ങളുടെ വക തുണികൾ അവർ വാങ്ങി തയ്‌ക്കാൻ കൊടുത്തു. അങ്ങനെ പത്തു കാശ് തയ്‌ച്ചു കിട്ടാൻ തുടങ്ങി. അപ്പോൾ ഒരു ചെറിയ വീടെടുത്തവർ മാറി. അവിടെ തയ്യൽക്കട തുടങ്ങി. കടയ്‌ക്കു പുറത്ത് ലിബർട്ടി ഗാർമെന്റ്‌സ് എന്ന ബോർഡ് വച്ചു. നൊട്ടാണിയെ ഭാര്യ തുണി വെട്ടാൻ പഠിപ്പിച്ചു. നൊട്ടാണി തുണി വെട്ടി കൊടുക്കും, ഭാര്യ തയ്‌ക്കും. സ്ലാക്ക് ഷർട്ടുകൾ ഇറങ്ങിയ കാലമായിരുന്നു. പ്രത്യേക രീതിയിലുള്ള കോളറും അടിവശം വളച്ചു വെട്ടിയുമുള്ള നൊട്ടാണി ഷർട്ടുകൾ ജനങ്ങൾക്ക് ഇഷ്‌ടമായി. പത്തു വർഷം കൊണ്ട് അവർ 140 തയ്യൽ മെഷിനുകൾ വാങ്ങി. മുന്നൂറിനു മേൽ ജോലിക്കാരായി. സ്വന്തം ഫാക്റ്ററിയായി. ഇന്ത്യ മുഴുവൻ ലിബർട്ടി ഷർട്ട് പരന്നു. ഗൾഫ്, അമേരിക്ക, യൂറോപ്പ് എന്നിവടങ്ങളിലേക്ക് ലിബർട്ടി ഷർട്ടുകൾ കയറ്റി അയക്കാൻ തുടങ്ങി. 1972 ആയപ്പോൾ ഒരു വർഷത്തെ വിറ്റുവരവ് 18 കോടി രൂപയായി. അന്ധേരിയിൽ വലിയ ബംഗ്ലാവായി. ലിബർട്ടി ടവർ എന്ന ബഹുനിലക്കെട്ടിടം ബോംബെ പട്ടണത്തിനകത്ത് നൊട്ടാണിക്കുണ്ടായി. പിന്നീടൊരിക്കലും നൊട്ടാണി സിനിമയിലേക്ക് തിരിഞ്ഞു നോക്കിയില്ല. ഒരു കാലത്ത് താനും ഒരു സിനിമാക്കാരനായിരുന്നു എന്ന് നൊട്ടാണി ആരോടും പറഞ്ഞില്ല ER -