Manoj Kuroor ഡോ മനോജ് കുറൂര്‍

SUDOKKU സുഡോക്കു - 1st - Ernakulam Saikatham Books 2015/03/01 - 69

സുഡോക്കുവിന്റെയും ജീവിതത്തിന്റെയും ഒഴിഞ്ഞ കളങ്ങള്‍ പൂരിപ്പിക്കാന്‍ ശ്രമിക്കുന്നു, ആത്മാരാമന്‍. പ്രേമം, ദയ, ഉറപ്പ് ഇവയൊക്കെക്കൊണ്ടാണ് അയാള്‍ക്ക് ജീവിതത്തിന്റെ കളങ്ങള്‍ മുഴുവനാക്കേണ്ടത്. ഇവയെ വിന്യസിക്കാനറിയാത്ത മനുഷ്യന്റെ പ്രശ്‌നപാഠങ്ങളാണ് സുഡോക്കു എന്ന് കഥാകാവ്യത്തിന്റെ ഗണിതം. ആധുനികാനന്തരസമൂഹം നേരിടുന്ന അനിശ്ചിതത്വങ്ങളെ അഭിമുഖീകരിക്കുന്ന കവിതയാണിത്. നമ്മുടെയൊക്കെ ജീവിതം ആരുടേതാണ് എന്ന കാതലുള്ള ചോദ്യം അവശേഷിപ്പിക്കുന്ന അനുഭവങ്ങളുടെ കളങ്ങളെ ഈ കവിത കാട്ടിത്തരുന്നു. ലളിതമായി അനുഭവപ്പെടുന്ന ജീവിതപാഠങ്ങള്‍ പോലും അധികാരബന്ധങ്ങളുടെ സങ്കീര്‍ണ്ണമായ ബലതന്ത്ര പ്രയോഗമാണ് എന്ന ബോധ്യം സുഡോക്കു പങ്കുവെയ്ക്കുന്നു. ’കോമ’യ്ക്കു ശേഷം മനോജ് കുറൂര് എഴുതിയ കഥാകാവ്യം

9789382757931

Purchase C.I.C.C.Book House, Ernakulam


Kaavyangal
കഥാകാവ്യം

D