Ernakulam Public Library OPAC

Online Public Access Catalogue


Image from Google Jackets

KIM KI DUK / കിം കി ഡുക്

By: Contributor(s): Language: Malayalam Publication details: Kozhikkode Insight Publica 2021/02/01Edition: 1Description: 143ISBN:
  • 9789390535705
Subject(s): DDC classification:
  • H KIM
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction H KIM (Browse shelf(Opens below)) Available M164429

വിവാദങ്ങൾക്കൊപ്പം ജിവിച്ചുകൊണ്ട് ഇരുപതിലേറെ ചിത്രങ്ങൾ സംവിധാനം ചെയ്ത, നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടിയ ദക്ഷിണ കൊറിയയിലെ ചലച്ചിത്രകാരൻ കിം കി ഡുക് കോവിഡിന് കിഴടങ്ങിയ വാർത്ത ലോകത്തിലെ സിനിമാ പ്രേക്ഷകർക്കൊപ്പം കേരളത്തിലെ ചലച്ചിത്രപ്രേമികളും ഞെട്ടലോടെയാണ് കേട്ടത്. 2013ൽ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ അതിഥിയായി എത്തിയ കിം, തനിക്കുള്ള മലയാളി പ്രേക്ഷകരെ കണ്ടു അത്ഭുതപ്പെട്ടിരുന്നു. ലോകത്തിൽ മറ്റൊരിടത്തും അത്ര വലിയ ജനപങ്കാളിത്തം അദ്ദേഹത്തിന് കിട്ടിക്കാണില്ല. തിരുവനന്തപുരം മേളയിൽ കിം ചിത്രങ്ങൾ പതിവായി പ്രദർശിപ്പിക്കാറുണ്ട്, അവയ്ക്ക് വൻതിരക്കും അനുഭവപ്പെടാറുണ്ട്. ഇനി കിം കി ഡുക് അനുസ്മരണപ്രദർശനങ്ങൾ കൊണ്ട് കിം പ്രേക്ഷകർക്ക് സംതൃപ്തരാവേണ്ടി വരും.
ജീവിതത്തിലെ സങ്കിർണ്ണതകൾ രേഖപ്പെടുത്തുകയാണ് കിം കി ഡുക് ചിത്രങ്ങൾ. ജീവിതത്തെ കറുപ്പും വെളുപ്പുമായി, നന്മയും തിന്മയുമായി വേർതിരിച്ചു കാണാൻ കഴിയില്ലെന്ന സത്യം വെളിപ്പെടുത്തുന്നു അവ. സംവിധായകൻ കടന്നുപോയ ജീവിത വഴികൾ തന്നെയാണ് അവയിൽ നമുക്ക് അനുഭവപ്പെടുന്നത് . ആ വഴികളിലൂടെ, ജീവിതം നൽകുന്ന, വെയിലും നിലാവും, ചൂടും തണുപ്പും, സന്തോഷവും ദുഖവും കൂടിക്കുഴഞ്ഞ പാതകളിലൂടെ, കിം കഥപാത്രങ്ങളോടൊപ്പം നാം സഞ്ചരിക്കുന്നു, എല്ലാവരുടെയും, എല്ലാത്തിന്റെയും മുകളിൽ സെൻ ബുദ്ധിസത്തിന്റെ ശാന്തമായ, സുരക്ഷിതമായ മേൽക്കൂരയുടെ സാന്നിധ്യം നാം തിരിച്ചറിയുന്നു.

തന്റെ സിനിമകൾ വഴി താൻ തേടുന്നത് ജീവിതസത്യത്തെ ആണെന്ന് അടുത്ത് നടന്ന ഒരു അഭിമുഖത്തിൽ കിം പറയുന്നു.ശരിയാണ്, തന്റേതായ രീതിയിലുള്ള സത്യാന്വേഷണങ്ങളാണ് കിം അദ്ദേഹത്തിന്റെ സിനിമകളിലൂടെ നടത്തിയിരുന്നത്.
ലോകം മുഴുവൻ കിം കി ഡുക്കിനെ ഓർമ്മിക്കുന്ന ഈ അവസരത്തിൽ, കോഴിക്കോട് ഇൻസൈറ്റ് പബ്ലിക്ക ഒരു കിം അനുസ്മരണപുസ്തകം പ്രസിദ്ധികരിക്കുകയാണ് . ഇതിൽ വിവിധ തലമുറകളിൽപ്പെട്ട നിരൂപകരും ചലച്ചിത്ര പ്രവർത്തകരുമായ
കെ.ബി. വേണു
ഐ. ഷണ്മുഖദാസ്
വിജയകൃഷ്ണൻ
ഡോ. ബിജു
വി. വിജയകുമാർ
ജി. പി. രാമചന്ദ്രൻ
പ്രേംചന്ദ്
ഡോ. സംഗീത ചേനംപുല്ലി
ശിവകുമാർ ആർ. പി.
ജിതിൻ കെ.സി.
തുടങ്ങിയവർ
കിമ്മിനെ ഓർമ്മിക്കുന്നു, അദ്ദേഹത്തിന്റെ ചിത്രങ്ങളെക്കുറിച്ച് എഴുതുന്നു.

There are no comments on this title.

to post a comment.