Ernakulam Public Library OPAC

Online Public Access Catalogue


Image from Google Jackets

FRANCIS ITTYKKORA /ഫ്രാൻസിസ് ഇട്ടിക്കോര

By: Language: Malayalam Publication details: DC Books Kottayam 2015/09/01Edition: 1Description: 308ISBN:
  • 9788126424580
Subject(s): DDC classification:
  • A RAM/FR
List(s) this item appears in: digital-india
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library Fiction Fiction A RAM/FR (Browse shelf(Opens below)) Checked out 2024-06-11 M163098

ടി.ഡി. രാമകൃഷ്ണൻ എഴുതിയ മലയാളം നോവലാണ്‌ ഫ്രാൻസിസ് ഇട്ടിക്കോര. ഒന്നാം അദ്ധ്യായം മാത്രമായി ആദ്യം പാഠഭേദം മാസികയിലും തുടർന്ന് മുഴുവനും ഖണ്ഡശ്ശ: മാധ്യമം ആഴ്ചപ്പതിപ്പിലും വെളിച്ചം കണ്ട മുപ്പത് അദ്ധ്യായങ്ങളുള്ള ഈ കൃതി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചത് 2009 ഓഗസ്റ്റിൽ ഡി.സി. ബുക്ക്സ് ആണ്‌.[1] മലയാള വായനക്കാരുടെ ഉറക്കം കെടുത്താൻ പോന്ന പ്രഹരശേഷി ഉൾക്കൊള്ളുന്നതെന്ന നിരൂപക പ്രശംസ നേടിയ[2] ഈ നോവലിലെ കേന്ദ്രകഥാപാത്രം, 1456-ൽ കേരളത്തിലെ കുന്നംകുളത്ത് ജനിച്ച്, 1517-ൽ ഇറ്റലിയിലെ ഫ്ലോറൻസിൽ മരിച്ചതായി ചിത്രീകരിക്കപ്പെടുന്ന ഫ്രാൻസിസ് ഇട്ടിക്കൊരയെന്ന ആഗോള കുരുമുളക് വ്യാപാരിയാണ്. ഇട്ടിക്കോരയുടേയും അയാളുടെ പൈതൃകം അവകാശപ്പെടുന്ന "പതിനെട്ടാം കൂറ്റുകാർ" എന്ന രാഷ്ട്രാന്തര ഗോത്രത്തിന്റേയും കഥയുടെ പശ്ചാത്തലത്തിൽ കേരളീയ, യൂറോപ്യൻ ഗണിതശാസ്ത്രപാരമ്പര്യങ്ങളുടെ ചരിത്രത്തെക്കുറിച്ചുള്ള അന്വേഷണവും, കച്ചവടത്തിന്റെ ദർശനത്തെ അടിസ്ഥാനമാക്കിയുള്ള ആഗോള സമ്പദ്‌-രാഷ്ട്രീയ വ്യവസ്ഥകളുടെ വിമർശനവും ഈ കൃതി ഉൾക്കൊള്ളുന്നു.

ഇംഗ്ലീഷ് വിക്കിപീഡിയയിലെ വിവിധ ചരിത്ര/ജീവചരിത്ര ലേഖനങ്ങളിൽ നിന്നുള്ള ഉള്ളടക്കത്തെ ലോഭമില്ലാതെ ആശ്രയിച്ച് കഥ പറയുന്ന രാമകൃഷ്ണൻ, ചരിത്രത്തെ തിരുത്തിയെഴുതാനുള്ള (റീ-റൈറ്റ് ഹിസ്റ്ററി) ഉമ്പർട്ടോ എക്കോയുടെ ആഹ്വാനത്തിന്റെ ജാമ്യത്തിൽ, മരിച്ചുപോയവരും ജീവിച്ചിരിക്കുന്നവരുമായ ലോകപ്രശസ്തരുടെ ചരിത്രത്തെ യാതൊരു കലാബോധവുമില്ലാതെ അപഹസിക്കുകയാണ്‌ ഈ നോവലിൽ ചെയ്യുന്നതെന്ന് വിമർശിക്കപ്പെട്ടിട്ടുമുണ്ട്.

There are no comments on this title.

to post a comment.