Ernakulam Public Library OPAC

Online Public Access Catalogue

Local cover image
Local cover image
Image from Google Jackets

EE LOKAM ATHILORU MANUSHYAN (ഈ ലോകം അതിലൊരു മനുഷ്യൻ) (എം. മുകുന്ദന്‍)

By: Language: Malayalam Publication details: Kozhikkode Poorna Publications 2016/01/01Edition: 1Description: 204ISBN:
  • 9788171800193
Subject(s): DDC classification:
  • A MUK/EE
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Notes Date due Barcode
Lending Lending Ernakulam Public Library Fiction Fiction A MUK/EE (Browse shelf(Opens below)) Checked out 1973-Novel-Sahitya Akademy Award 2024-06-15 M158154

ഇത് തിരസ്കാരത്തിന്റെ നോവലാണ്. ഇതിന്റെ പശ്ചാത്തലം അംഗീകൃതമായ ധാര്‍മ്മികമണ്ഡലമല്ല. എന്നാല്‍ ഇന്നത്തെ മനുഷ്യന്റെ അവസ്ഥ ഇതില്‍ ചിത്രീകരിച്ചിരിക്കുന്നതുപോലയാണത്രേ. ഡെപ്യൂട്ടി സെക്രട്ടറി സദാശിവന് മീനാക്ഷി എന്ന നാടന്‍ഭാര്യയില്‍ ഉണ്ടായ സന്താനമാണ് അപ്പു. അവന് ഇരുപത്തിനാല് വയസ്സാകുന്നതുവരെയുള്ള കഥയാണ് ഈ നോവലിന്റെ വിഷയം..........

ആധുനികത രൂപം കൊള്ളുന്നതില്‍ മുഖ്യപങ്കു വഹിക്കുകയും കാലത്തെയും ജീവിതത്തെയും സൂക്ഷ്മമായി ഒപ്പിയെടുത്ത് രചനയെ അഗ്നിസ്ഫുലിംഗങ്ങളാക്കുകയും ചെയ്ത എഴുത്തുകാരനാണ് എം മുകുന്ദന്‍. കഥയിലും നോവലിലും പുതിയ രൂപമാതൃകകള്‍ സൃഷ്ടിക്കുകയും നവഭാവുകത്വം പണിയുകയും ചെയ്ത മലയാളത്തിന്റെ അഭിമാനം. കാലം ദേശം പരിസ്ഥിതി പ്രത്യയശാസ്ത്രം എന്നിവയെല്ലാം ഭാഷയുടെ മാന്ത്രികതകൊണ്ട് ഭാവസ്ഫുടതയോടെ വരച്ചിട്ട മയ്യഴിയുടെ ഇതിഹാസകാരന്‍ നീണ്ട ഇടവേളയ്ക്കുശേഷം ജീവിതത്തെയും എഴുത്തിനെയും രാഷ്ട്രീയത്തെയും കുറിച്ച് മനസുതുറന്നപ്പോള്‍....നഗരജീവിതത്തിന്റെ ഭിന്നമുഖങ്ങളും ഭാവങ്ങളും അഗാധമായി അനുഭവിപ്പിക്കുകയും ഭാഷയെ ഭാഷകൊണ്ട് പുതുക്കിപ്പണിയുകയും ചെയ്ത മലയാളത്തിലെ ശക്തനായ നോവലിസ്റ്റാണ് എം മുകുന്ദന്‍.

ഡല്‍ഹിയിലെ അരവിന്ദനും മയ്യഴിപ്പുഴയുടെ തീരങ്ങളിലെ ദാസനും കേശവന്റെ വിലാപങ്ങളിലെ ശരവണനും പുലയപ്പാട്ടിലെ ഗൌതമനും ദല്‍ഹി ഗാഥകളിലെ സഹദേവനും കുട നന്നാക്കുന്ന ചോയിയിലെ മാധവനും മലയാളികളുടെ മനസ്സില്‍ ഇടംനേടിയ കഥാപാത്രങ്ങളാണ്. നാഗരികതയും നാട്ടിന്‍പുറവും നവസാങ്കേതികതയും നാനോടെക്നോളജിയും അയത്നലളിതമായും അനായാസമായും വരച്ചിടുമ്പോള്‍ ഭാരതീയവും കേരളീയവുമായ മിത്തുകളുടെ പ്രയോഗവും കഥാപാത്രങ്ങളിലൂടെ അനാവൃതമാകുന്നു.

ആധുനികത രൂപം കൊള്ളുന്നതില്‍ മുഖ്യപങ്കു വഹിക്കുകയും കാലത്തെയും ജീവിതത്തെയും സൂക്ഷ്മമായി ഒപ്പിയെടുത്ത് രചനയെ അഗ്നിസ്ഫുലിംഗങ്ങളാക്കുകയും ചെയ്ത എഴുത്തുകാരന്‍. കഥയിലും നോവലിലും പുതിയ രൂപമാതൃകകള്‍ സൃഷ്ടിക്കുകയും നവഭാവുകത്വം പണിയുകയും ചെയ്ത മലയാളത്തിന്റെ അഭിമാനം. കാലം ദേശം പരിസ്ഥിതി പ്രത്യയശാസ്ത്രം എന്നിവയെല്ലാം ഭാഷയുടെ മാന്ത്രികതകൊണ്ട് ഭാവസ്ഫുടതയോടെ വരച്ചിട്ട മയ്യഴിയുടെ ഇതിഹാസകാരന്‍ നീണ്ട ഇടവേളയ്ക്കുശേഷം മനസ്സ് തുറക്കുന്നു.

? കുട്ടിക്കാലത്തെക്കുറിച്ച് പറയാമോ. മറ്റു കുട്ടികളില്‍ നിന്നു വ്യത്യസ്തമായ കുട്ടിക്കാലാനുഭവങ്ങള്‍ താങ്കള്‍ക്കുണ്ടായിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്.

= എല്ലാവരെയും പോലെ എനിക്കും ഒരു കുട്ടിക്കാലമുണ്ടായിരുന്നു. അന്ന് മയ്യഴി ഫ്രഞ്ചുകാര്‍ ഭരിക്കുന്ന ഒരു പ്രദേശമായിരുന്നു. അതായത് അന്ന് മയ്യഴി ഫ്രാന്‍സിന്റെ ഭാഗമായിരുന്നു. അങ്ങനെ ഞാന്‍ ജനിച്ചത് ഒരു ഫ്രഞ്ചുപൌരനായിട്ടായിരുന്നു.
മയ്യഴിയില്‍ എല്ലായിടത്തും ഒരു ഫ്രഞ്ച് അന്തരീക്ഷമായിരുന്നു അക്കാലത്ത്. റോഡിലൂടെ ആളുകള്‍ ഫ്രഞ്ചില്‍ സംസാരിച്ചുകൊണ്ടുനടന്നുപോകുന്നത് കാണാമായിരുന്നു. മയ്യഴിയില്‍ പ്രശസ്തമായ പള്ളിയുണ്ട്. വിശുദ്ധ ത്യ്രേസ്യാമ്മയുടെ പള്ളി. ക്രൈസ്തവര്‍ മാത്രമല്ല, എല്ലാ മതക്കാരും ജാതിക്കാരും പോകുന്ന ഒരു ആരാധനാലയമാണ് അത്. ഇന്നും അങ്ങനെ തന്നെ. ഴാന്ന് ദാര്‍ക്കിന്റെ (John of Arc) ഒരു വിഗ്രഹവും അവിടെയുണ്ട്. ഫ്രഞ്ച് ദേശീയതയുടെയും സ്വാതന്ത്യ്രത്തിന്റെയും പ്രതീകമാണ് ഴാന്ന് ദാര്‍ക്. ഈ അന്തരീക്ഷത്തിലാണ് ഞാന്‍ ജനിച്ചത്. മരിക്കാതെ വളര്‍ന്നത്.

ഈ ലോകം അതിലൊരു മനുഷ്യന്‍... by എം. മുകുന്ദന്‍/ എം ഗോകുല്‍ദാസ്

മുകുന്ദന്‍ മയ്യഴി പുഴയോരത്തെ പാര്‍ക്കില്‍
അക്കാലത്തെ മയ്യഴിയിലെ പ്രശസ്തമായ വിദ്യാലയമായിരുന്നു കൊല്ലേഴ് ലബൂര്‍ദോന്നേ (College Labourdonnais). നൂറു വര്‍ഷം മുമ്പ് ഫ്രഞ്ചുകാരുടെ കാലത്ത് തുടങ്ങിയതാണ് അത്. ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ ഒരു ലഫ്റ്റനന്റ് ആയിരുന്നു ബെര്‍ത്രാം– ഫ്രാന്‍സ്വാ മാഹേ ദ് ലബൂര്‍ദോന്നേ (Bertrand Francois Mahe de Laboudonnais). ബ്രിട്ടീഷുകാരെ യുദ്ധത്തില്‍ തോല്‍പ്പിച്ച് മയ്യഴി തിരികെ കൈവശപ്പെടുത്തിയത് അയാളായിരുന്നു. അയാളുടെ പേരിലാണ് എന്റെ തലമുറ പഠിച്ച മയ്യഴിയിലെ പ്രശസ്തമായ വിദ്യാലയം അറിയപ്പെട്ടിരുന്നത്. ഇന്നതില്ല. പുഴയുടെ കരയിലുള്ള മഞ്ഞ ചായം തേച്ച ആ എടുപ്പ് എന്റെ തീവ്രമായ ഒരു ഗൃഹാതുരത്വമാണ്.

ഇന്നത്തെപ്പോലെ പ്ളേ സ്കൂളോ നഴ്സറി സ്കൂളോ ഉണ്ടായിരുന്നില്ല. ഒരു സായിവുണ്ടായിരുന്നു. ചാര്‍ളി സായിവ്. മയ്യഴി പള്ളിയുടെ അരികിലായിരുന്നു ചാര്‍ളി സായിവിന്റെ ഓടിട്ട, ധാരാളം ചെടികളും പൂക്കളും ഉള്ള ചെറിയ വീട്. കുട്ടികള്‍ സ്കൂളില്‍ പോകുന്നതിന് മുമ്പ് അക്ഷരം പഠിക്കാന്‍ ഈ സായിവിന്റെ വീട്ടിലാണ് പോയിരുന്നത്. ഒരുപാട് പ്രായമുള്ള ആളായിരുന്നു അത്. എനിക്ക് നാല് വയസുള്ളപ്പോള്‍ ഒരു ദിവസം അച്ഛന്‍ എന്നെ അവിടെ ചേര്‍ത്തു. മയ്യഴിയിലെ വലിയ കമ്യൂണിസ്റ്റുകാരനായ അമ്മാവന്‍ സി പി കുമാരനാണ് എന്റെ നാവില്‍ സ്വര്‍ണമോതിരം കൊണ്ട് ആദ്യാക്ഷരം കുറിച്ചത്. എന്നെ അക്ഷരമാല പഠിപ്പിച്ചത് ചാര്‍ളി സായിവും. ഫ്രഞ്ച് അക്ഷരമാലയാണ് അദ്ദേഹം പഠിപ്പിച്ചത്. ആ, ബേ, സേ, ദേ... അങ്ങനെ പോകുന്നു അത്. ഫ്രഞ്ച് ഭാഷയില്‍ സംസാരിക്കുന്നവര്‍ മാത്രമല്ല, ഫ്രഞ്ചില്‍ ചിന്തിക്കുന്നവര്‍ പോലും മയ്യഴിയിലുണ്ടായിരുന്നു. അങ്ങനെ എന്റെ വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ എല്ലാം ഫ്രഞ്ചുമയമായിരുന്നു.

? മയ്യഴിയില്‍ താങ്കളുടെ ബാല്യ/കൌമാര കാലം എങ്ങനെയായിരുന്നു. ചങ്ങാതിമാര്‍...

= എന്റെ ബാല്യകാലം ഏകാന്തതയുടേതായിരുന്നു. ആ കാലത്തെ എന്റെ ഏക സുഹൃത്ത് സി എച്ച് ഗംഗാധരനാണ്. സ്കൂള്‍ കാലത്തേ ഞങ്ങള്‍ ചങ്ങാതിമാരായിരുന്നു. ഗംഗാധരന്‍ പിന്നീട് മയ്യഴിയെക്കുറിച്ച് ഒരു പുസ്തകം എഴുതുകയുണ്ടായി. ഏകദേശം പതിനാറു വയസ്സായപ്പോള്‍ എനിക്ക് രണ്ടു ചങ്ങാതിമാര്‍ കൂടിയുണ്ടായി. ഹരിഹരനും (ഹരിഹരന്‍ മാഷ്) ശിവദാസനും. സാഹിത്യത്തിലുള്ള താല്‍പ്പര്യമാണ് ഞങ്ങളെ അടുപ്പിച്ചത്. വൈകുന്നേരങ്ങളില്‍ ഒന്നിച്ചുനടക്കും. പ്രധാനമായും പുസ്തകങ്ങളെക്കുറിച്ചാണ് സംസാരിക്കുക. സ്കൂള്‍ ലൈബ്രറിയില്‍ വളരെക്കുറച്ച് .....
പുസ്തകങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതൊക്കെ പലരും സംഭാവന നല്‍കിയതായിരുന്നു. ഞാന്‍ കഥയെഴുതിത്തുടങ്ങിയ കാലത്ത് ഒരു സാഹസികപ്രവൃത്തി ചെയ്തു. സ്കൂളില്‍ പ്രഗത്ഭനും കണിശക്കാരനുമായ ഒരു അധ്യാപകനുണ്ടായിരുന്നു. സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച് ഞാന്‍ അദ്ദേഹത്തെക്കുറിച്ച് ഒരു കഥയെഴുതി. വിഭജനം എന്നായിരുന്നു ആ കഥയുടെ പേര്. മലയാളമനോരമ ആഴ്ചപ്പതിപ്പിലാണ് അത് പ്രസിദ്ധീകരിച്ചത്. അത് ആ അധ്യാപകനെ വളരെയധികം വേദനിപ്പിച്ചു. എനിക്കും ദുഃഖം തോന്നി. എനിക്ക് ഒട്ടും പക്വത വന്നിട്ടില്ലാത്ത കാലത്ത് എഴുതിയ കഥയായിരുന്നു അത്. സ്കൂളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്ന രീതിയുണ്ടായിരുന്നു അന്ന്. ഒരു സൈഡില്‍ ആണ്‍കുട്ടികളും മറ്റേ സൈഡില്‍ പെണ്‍കുട്ടികളും ഇരിക്കും. ഒരു ദിവസം വാര്‍ത്ത വന്നു. സ്കൂള്‍ വിഭജിക്കപ്പെടാന്‍ പോകുന്നു. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും വെവ്വേറെ സ്കൂളുകള്‍. ആ തീരുമാനത്തിന്റെ കാര്യത്തില്‍ മുന്‍കൈയെടുത്തത് ഞങ്ങളുടെ പ്രഗത്ഭനായ അധ്യാപകനായിരുന്നു. ക്ളാസ്മുറികളില്‍ നിന്നാണ് പ്രണയം ജനിക്കുന്നത്. ഒരു സൈഡില്‍ ഇരിക്കുന്ന ആണ്‍കുട്ടികളില്‍ എല്ലാവരും തന്നെ മറുഭാഗത്തിരിക്കുന്ന പെണ്‍കുട്ടികളില്‍ ആരെയെങ്കിലും പ്രണയിച്ചിരുന്നു. രണ്ടും മൂന്നും ആണ്‍കുട്ടികള്‍ ഒരേ പെണ്‍കുട്ടിയെ പ്രണയിക്കുന്ന സംഭവവും അന്നുണ്ടായിരുന്നു. സ്കൂള്‍ വിഭജിക്കപ്പെടുന്നുവെന്ന വാര്‍ത്ത കേട്ടതോടെ ആണ്‍കുട്ടികള്‍ക്ക് ഉറക്കമില്ലാതെയായി... അതായിരുന്നു വിഭജനം എന്ന കഥയുടെ ഉള്ളടക്കം.

സ്കൂളിലെ ആഘോഷങ്ങളെല്ലാം ഫ്രഞ്ച് ആഘോഷങ്ങളാണ്. ആഗസ്ത് പതിനഞ്ചിന് രാജ്യത്തെ സ്കൂളുകളിലെല്ലാം ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ ഞങ്ങളുടെ സ്കൂളില്‍ മാത്രം പതാകയുയര്‍ത്തില്ല. ഫ്രഞ്ച് റിപ്പബ്ളിക് ദിനമായ ജൂലൈ 15 ആണ് ഞങ്ങളുടെ വിദ്യാലയങ്ങള്‍ ആഘോഷിച്ചിരുന്നത്. അന്ന് സ്കൂളില്‍ ഫ്രഞ്ചുപതാകകള്‍ പാറും.

പത്തുപന്ത്രണ്ട് വയസ്സില്‍ത്തന്നെ കുട്ടികള്‍ ലൈബ്രറികളില്‍ പോയി വായിക്കാന്‍ തുടങ്ങും. പുസ്തകങ്ങള്‍ എടുത്ത് വീട്ടില്‍ കൊണ്ടുപോകുകയും ചെയ്യും. അത്ര തീവ്രമായിരുന്നു ആ കാലത്തെ വായനാശീലം. പെണ്‍കുട്ടികളെയല്ല, പുസ്തകങ്ങളെയാണ് ഞാന്‍ പ്രണയിച്ചിരുന്നത്. കെ ബാലകൃഷ്ണന്റെ പത്രാധിപത്യത്തില്‍ ഇറങ്ങുന്ന കൌമുദി വാരികയോട് എനിക്ക് തീവ്രപ്രണയം തന്നെയുണ്ടായിരുന്നു. വായനാശാലയില്‍ നിന്നു ഞാന്‍ പതിവായി കൌമുദി വാരികകള്‍ മോഷ്ടിക്കുമായിരുന്നു. വാരിക വാങ്ങാന്‍ കൈയില്‍ പൈസയില്ലാത്തതുകൊണ്ടായിരുന്നു മോഷ്ടിച്ചത്്. ഒരിക്കല്‍ വായനശാലയുടെ പ്രസിഡന്റ് കൂടിയായ അമ്മാമന്‍ സി പി കുമാരന്‍ അത് കണ്ടുപിടിക്കുകയുണ്ടായി. മോഷ്ടിച്ചു വീട്ടില്‍ കൊണ്ടുപോയ ലക്കങ്ങള്‍ അവിടെത്തന്നെ കിടക്കട്ടെ. പക്ഷേ, ഇനിയൊരിക്കലും ആഴ്ചപ്പതിപ്പുകളോ പുസ്തകങ്ങളോ കട്ടുകൊണ്ടുപോകരുതെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ആ നിര്‍ദേശം ഞാന്‍ അനുസരിച്ചു.

.........

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Local cover image