Ernakulam Public Library OPAC

Online Public Access Catalogue


Image from Google Jackets

KALLAPPANAVETTA : KALLAVUM PANAVUM (കള്ളപ്പണ വേട്ട; കള്ളവും പണവും)

By: Language: Malayalam Publication details: Cochin Bank Employees Federation of India 2016/12/01Edition: 1Description: 64Subject(s): DDC classification:
  • S2 RAM/KA
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Notes Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction S2 RAM/KA (Browse shelf(Opens below)) Available BEFI - Bank Employees Federations of India M157924

പ്രശസ്ത സാമ്പത്തിക വിദഗ്ദരും ബാങ്ക് യൂണിയൻ നേതാക്കളും എഴുതിയ ലേഖനങ്ങളുടെ സമാഹാരം. പ്രസാധനം ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ.
-------------------------------------------------------------------------------------
മുന്നൊരുക്കള്‍ ഏതും ഇല്ലാതെ പ്രചാരത്തിലുണ്ടായിരുന്ന 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചത് രാജ്യത്തെ സമസ്തമേഖലകളെയും രൂക്ഷമായ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത്. കള്ളപ്പണത്തിനും കള്ളനോട്ടിനും എതിരായ യുദ്ധമെന്ന് പ്രഖ്യാപിച്ച് നടപ്പാക്കിയ പദ്ധതി ദയനീയമായി പരാജയപ്പെട്ടു കഴിഞ്ഞു. എതിര്‍ ശബ്ദങ്ങളെ രാജദ്രോഹികളെന്നു മുദ്രകുത്തി നിശബ്ദമാക്കിയും തീവ്രവാദത്തിനെതിരെയെന്നും ക്യാഷ്‌ലെസ് എക്കോണമിക്ക് വേണ്ടിയെന്നും പദ്ധതിയുടെ ലക്ഷ്യങ്ങള്‍ മാറ്റിമറിച്ചുമാണ് കേന്ദ്രസര്‍ക്കാര്‍ ഇവിടെ വരെ എത്തിയിരിക്കുന്നത്. പണമില്ലാതെ ബാങ്കുകള്‍ പകച്ചുനില്‍ക്കുമ്പോള്‍, ജനരോഷത്തിന് ഇരയാകുമ്പോള്‍ പ്രതിഷേധം ബാങ്ക് ജീവനക്കാര്‍ക്കെതിരെ തിരിച്ചുവിട്ട് കൈകഴുകാനുള്ള ശ്രമങ്ങളാണ് ഉണ്ടായത്. കേന്ദ്ര സര്‍ക്കാരിനുണ്ടായ പിഴവില്‍, ജനരോഷം നേരിട്ട് ഏറ്റുവാങ്ങേണ്ടിവന്നവരാണ് ബാങ്ക് ജീവനക്കാര്‍. അതുകൊണ്ടു തന്നെയാണ് നോട്ട് അസാധവാക്കലിനെക്കുറിച്ച് ബാങ്ക് എംപ്ളോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ തയാറാക്കിയ പുസ്തകം 'കള്ളപ്പണ വേട്ട; കള്ളവും പണവും' ഏറെ പ്രസക്തമാകുന്നത്.

പുസ്തകം വിവരിക്കുന്ന വിഷയത്തെക്കുറിച്ച് വിശദമായി ചുവടെ:

പ്രചാരത്തിലുള്ള കറന്‍സിയുടെ 86.4 ശതമാനവും പെട്ടെന്ന് ഒരര്‍ദ്ധരാത്രി റദ്ദാക്കിക്കൊണ്ട് കള്ളപ്പണത്തിനോടും കള്ളനോട്ടിനോടും തീവ്രവാദത്തോടും യുദ്ധപ്രഖ്യാപനം നടത്തി കാഞ്ചി വലിച്ച സര്‍ക്കാറിന് ഉന്നം പിഴച്ചിരിക്കുന്നു. അത് തിരിഞ്ഞു ചെന്ന് തറയ്ക്കുന്നത് സര്‍ക്കാറിന്റെ പിടിപ്പുകേട് തെളിയിച്ചു കൊണ്ട് അതിന്റെ കെട്ടിച്ചമച്ചുണ്ടാക്കിയ യശസ്സിന്റെ മണ്ടയിലാണ്.

ഈ പ്രഖ്യാപനം മണ്ടത്തരമാണെന്ന് പറഞ്ഞവരെ മുഴുവന്‍ രാജ്യദ്രോഹികളെന്നും കള്ളപ്പണക്കാരാണെന്നും വിളിച്ച് അധിക്ഷേപിച്ചവര്‍ ഇപ്പോഴും അതേ നിലപാടിലാണ്. പക്ഷെ റദ്ദാക്കപ്പെട്ട നോട്ടുകളുടെ മഹാ ഭൂരിപക്ഷവും ഇതിനകം ബാങ്കുകളില്‍ തിരിച്ചെത്തിക്കഴിഞ്ഞു. അപ്പോഴും ക്യൂവില്‍ നിന്ന് കിതയ്ക്കുകയാണ് ഒരു രാജ്യമാകെ.

50 ദിവസം കൂടി സഹിക്കാനാണ് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചത്. അതിനകം കാര്യം ശരിയായില്ലെങ്കില്‍ തന്നെ തൂക്കിലേറ്റിക്കൊള്ളാനാണ് പറഞ്ഞത്. ആ അവധിയും കഴിയുകയാണ്. വാഗ്ദാനം ചെയ്യപ്പെട്ട 15 ലക്ഷം എന്നെങ്കിലും കിട്ടുമെന്നും കരുതി കാത്തവര്‍ക്കാകെ ബോദ്ധ്യമായി, തങ്ങള്‍ വലിയൊരു കെണിയിലാണ് വീണതെന്ന്!കള്ളപ്പണവുമില്ല, കള്ളനോട്ടുമില്ല, തീവ്രവാദത്തിന് ഒരു ചെറു പോറല്‍ പോലും ഏല്‍പ്പിക്കാനായതുമില്ല. ഇതിനിടയില്‍ ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരുമാണ് ജനങ്ങളുടെ രോഷത്തിനിരയാവുന്നത്. ജനങ്ങളെ ബാങ്കു ജീവനക്കാര്‍ക്കെതിരെ തിരിച്ചുവിട്ട് സ്വന്തം മണ്ടത്തവും ധിക്കാരവും മറച്ചുവെക്കാനാണ് ബോധപൂര്‍വം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
-------------------------------------------------------------------------------------------
നോട്ട് റദ്ദാക്കലടക്കമുള്ള നടപടികള്‍ക്ക് പ്രേരകമായ നിയോലിബറല്‍ നയങ്ങളെ തുടക്കം മുതല്‍ക്കേ എതിര്‍ത്തു പോന്ന ഒരു സംഘടനയെന്ന നിലക്ക് ബി ഇ.എഫ്.ഐ എന്നും അത്തരക്കാരുടെ കണ്ണിലെ കരടായിരുന്നു, സംഘടനയുടെ സംസ്ഥാന സമ്മേളനത്തെപ്പോലും അവര്‍ അനാവശ്യമായ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത് അതുകൊണ്ടുതന്നെയാണ്.

ജീവനക്കാരും നാട്ടുകാരും ഒരേ പോലെ സര്‍ക്കാര്‍ നടപടി യുടെ ദുരിതമനുഭവിക്കുമ്പോഴും എല്ലാം നല്ലതിനാണെന്നും പറഞ്ഞ് രാമനാമം ജപിച്ചിരിക്കുന്ന ചില സംഘടനകള്‍ താരതമ്യേന നല്ല പിള്ളാരായി സര്‍ക്കാറിനെ സുഖിപ്പിക്കാനുള്ള തിടുക്കത്തിലാണ്. പണ്ട് അടിയന്തരാവസ്ഥക്ക് സ്തുതിഗീതം ചമച്ചവരാണവര്‍.

ജീവനക്കാരുടെ വേതന ചര്‍ച്ചാ വേളയില്‍ 25 ശതമാനം ശമ്പളക്കൂടുതല്‍ ചോദിക്കുന്നത് അന്യായമാണെന്ന് സര്‍ക്കുലര്‍ ഇറക്കിയവരാണവര്‍. എന്നും അധികാരസ്ഥാനങ്ങളോട് ഒട്ടിനിന്ന് സ്വന്തം മഹിമ തെളിയിച്ചു പോന്നവര്‍ക്ക് ഇന്നും ജനതയുടെ മഹാദുരിതവും ജീവനക്കാരനുഭവിക്കുന്ന പീഡകളും ഒരു പ്രശ്‌നമല്ല.

എന്നാല്‍ ജനങ്ങളെയും ജീവനക്കാരെയും ഒരേ പോലെ എതിരായി ബാധിക്കുന്ന നയങ്ങള്‍ക്കെതിരെ, അതിനു പിന്നിലെ രാഷ്ട്രീയത്തിനെതിരെ ജനങ്ങളെയാകെ അണിനിരത്തേണ്ട ചുമതല സ്വയം ഏറ്റെടുക്കാനാണ് ബി.ഇ.എഫ്.ഐ സംസ്ഥാന സമ്മേളനം തീരുമാനിച്ചത്.

ആപല്‍ക്കരമായ ജനവിരുദ്ധ നയങ്ങളുടെ തുടര്‍ച്ച തന്നെയാണ് വിനാശകരമായ നോട്ട് റദ്ദാക്കല്‍ നടപടിയും. അതു കൊണ്ടു തന്നെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ജനങ്ങളെയും ജീവനക്കാരെയും ഈ നടപടിക്കെതിരെ അണിനിരത്തേണ്ട ചുമതല തങ്ങളുടെതുകൂടിയാണെന്ന് ബി.ഇ.എഫ്.ഐ. തിരിച്ചറിയുന്നു. അതുകൊണ്ടാണ് അതിന്റെ സംസ്ഥാന സമ്മേളനം ഈ നയങ്ങള്‍ക്ക് പിന്നിലെ ജനവിരുദ്ധ രാഷ്ട്രീയം തുറന്നു കാണിക്കാനും ജീവനക്കാരെ സമരസജ്ജരാക്കാനും ഒരു പ്രചാരണ പരിപാടിക്ക് രൂപം കൊടുത്തത്.

അതിന്റെ ഭാഗമായാണ് ‘കള്ളപ്പണ വേട്ട; കള്ളവും പണവും’ എന്ന ഒരു പുസ്തകം പ്രസിദ്ധപ്പെടുത്തുന്നത്. ഈ വിഷയത്തെക്കുറിച്ചുള്ള ആഴമേറിയ പഠനങ്ങളാണ് ഈ ലേഖന സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ബി.ഇ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റായിരുന്ന എ.കെ രമേശ് ആണ് എഡിറ്റര്‍. പ്രഭാത് പട്‌നായിക്, ഡോ.തോമസ് ഐസക്, ഡോ.ആര്‍. രാംകുമാര്‍ എന്നീ സാമ്പത്തിക പണ്ഡിതരുടെ ലേഖനങ്ങള്‍ക്കൊപ്പം ബാങ്ക് യൂനിയന്‍ നേതാക്കളുടെ രചനകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സംഘപരിവാര്‍ ശക്തികള്‍ സംഘടിതമായി നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരവേലകളില്‍ പെട്ടു പോവാനിടയുള്ള സാധാരണ ജനങ്ങള്‍ക്ക് വിഷയത്തിന്റെ നാനാവശങ്ങളും നോക്കിക്കാണാന്‍ സഹായകമായ ഒരു കൈപ്പുസ്തകം തന്നെയാണിത്. സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ തുറന്നു കാട്ടുന്നത് നബാര്‍ഡ് യൂനിയന്റെ അഖിലേന്ത്യാ പ്രസിഡണ്ട് ജോസ് ടി. അബ്രഹാമാണ്.

ഡിജിറ്റല്‍ ഇന്ത്യയെ കുറിച്ചുള്ള പൊള്ളപ്പൊങ്ങച്ചങ്ങളുടെ ബലൂണ്‍ കുത്തിപ്പൊട്ടിക്കുന്നതാണ് എ.കെ. രമേശിന്റെ ലേഖനം. നടപടി പ്രഖ്യാപിച്ച അന്നു തന്നെ നിലപാട് വ്യക്തമാക്കിയതിന് ഏറെ ശകാരവചനങ്ങള്‍ ഏറ്റുവാങ്ങിയ ഡോ.തോമസ് ഐസക്കിന്റെ ലേഖനം ശ്രദ്ധേയമാണ്. ഇങ്ങനെയൊരു പുസ്തകത്തിന് കാലം ആവശ്യപ്പെടുന്നു. ഞങ്ങള്‍ക്ക് അതില്‍ നിന്ന് ഒഴിഞ്ഞുമാറാനായില്ല. അത്ര മാത്രം.


There are no comments on this title.

to post a comment.