Ernakulam Public Library OPAC

Online Public Access Catalogue


Local cover image
Local cover image
Image from Google Jackets

KUNNUKAL,NAKSHATHRANGAL കുന്നുകള്‍ നക്ഷത്രങ്ങള്‍ ഇ.സന്തോഷ്‌ കുമാര്‍

By: Language: Malayalam Publication details: Malayalam Mathrubhumi Books 2016/06/01Edition: 2Description: 71ISBN:
  • 9788182667822
Subject(s): DDC classification:
  • A SAN/KU
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Notes Date due Barcode
Lending Lending Ernakulam Public Library Fiction Fiction A SAN/KU (Browse shelf(Opens below)) Available കേരളം സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച അന്ധകാരനാഴിയുടെ രചയിതാവിന്റെ പുതിയ നോവൽ M157687

കുറ്റബോധം ഏത് മനുഷ്യനെയും ശ്വാസമറ്റു പിടയുന്ന അവസ്ഥയിലെത്തിക്കുമെന്നും ,ഏകാന്തതയും,മരണവും ഒക്കെ അവന്‍റെ നിസ്സഹായതയെ വെളിവാക്കുമ്പോള്‍,മനുഷ്യ ബന്ധങ്ങള്‍ക്കിടയിലെ സ്നേഹത്തിന്‍റെയും,വെറുപ്പിന്‍റെയും ,ഒറ്റപ്പെടലിന്‍റെയും അസഹനീയമായ അവസ്ഥ അവനെങ്ങിനെ അതിജീവിക്കുന്നുവെന്ന് ,എഴുത്തിന്‍റെ യോഗാത്മകതയോടെ വായനക്കാരന് നല്‍കുന്നു ഇ.സന്തോഷ്‌ കുമാര്‍. എന്തുകൊണ്ടും ഈ നോവല്‍ പുതുമയുള്ളതാണ്, വെറും എഴുപത് പേജുകളില്‍ ലളിതഭാഷാപ്രയോഗത്തിലൂടെ,ആഖ്യാനത്തിന്‍റെ വിശുദ്ധസന്ദര്‍ഭങ്ങള്‍ ആഖ്യാനം ചെയ്തിരിക്കുന്നു ‘കുന്നുകള്‍ നക്ഷത്രങ്ങള്‍ എന്ന ഈ നോവലില്‍.കഥാപാത്രങ്ങളുടെ നിര്‍മ്മിതിയിലും,പാശ്ചാത്തല വര്‍ണ്ണനകളിലും ഈ പുതുമ ആവര്‍ത്തിക്കുന്നു.
മലഞ്ചരിവില്‍ മൂന്ന് വീടുകള്‍,അവിടെ നാലഞ്ച്കുട്ടികള്‍ കളികളിലേര്‍പ്പെടുന്നിടത്ത്നിന്നാണ് കഥ ആരംഭിക്കുന്നത്.കുത്തനെയുള്ള റോഡിലൂടെ പോകുന്ന വാഹനങ്ങളെ തങ്ങളുടെ പരിധിക്കുള്ളില്‍ നിര്‍ത്താന്‍ അവര്‍ കണ്ടെത്തിയ മാര്‍ഗ്ഗം കൂര്‍ത്ത കുപ്പിച്ചില്ലുകള്‍ റോഡില്‍ സ്ഥാപിക്കുക എന്നതായിരുന്നു.ഈ ശ്രമത്തിനിടയില്‍ ഒരു വൃദ്ധന്‍റെ പഴയ കാറിന്‍റെ ടയര്‍ കാറ്റൊഴിഞ്ഞതായി അവര്‍ കാണുന്നു. കാറില്‍ അയാളുടെ ഭാര്യയെ കിടത്തി ആസ്പത്രിയില്‍ കൊണ്ടുപോവുകയായിരുന്നു,എന്നാല്‍ കാറ്റുപോയ ടയര്‍ മാറ്റാന്‍ ആ വൃദ്ധന് തീരെ വയ്യാത്ത അവസ്ഥയും.ഇത് കണ്ട് ദയ തോന്നിയ ഒരു കുട്ടി വൃദ്ധന്‍റെ അടുത്തേക്ക് ചെല്ലുന്നു,അയാളെ സഹായിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ടയര്‍ പൊക്കാന്‍ കുട്ടിക്കാവുമായിരുന്നില്ല.അപ്പോളതുവഴി വന്ന ലോറി ഡ്രൈവറും സഹായിയും ചേര്‍ന്ന് ടയര്‍ മാറ്റിയിടാന്‍ സഹായിക്കുന്നു.വൃദ്ധന്‍ കുട്ടിയോട് യാത്രപറഞ്ഞ്‌ തന്‍റെ ഭാര്യയെ ആസ്പത്രിയിലേക്ക് കൊണ്ടുപോവുകയുംചെയ്തു.
എന്നാല്‍ അന്ന് രാത്രി കുട്ടിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല ,പിന്നീടുള്ള ദിവസങ്ങളും അങ്ങിനെ തന്നെ ,കുറ്റബോധം അവനെ തളര്‍ത്തിക്കൊണ്ടിരുന്നു.അവസാനം അച്ഛനോട് കാര്യങ്ങള്‍ തുറന്നുപറഞ്ഞു,അച്ഛന്‍ അവനെ മനസ്സിലാക്കി ,പിറ്റേന്ന് വൃദ്ധനെ തിരഞ്ഞ് പട്ടണത്തിലെ ആസ്പത്രിയിലേക്ക് പോകുന്നു.അവിടെയൊന്നും അവര്‍ക്കയാളെ കാണാന്‍ കഴിഞ്ഞില്ല എങ്കിലും നിരാശരാകാതെ തെരഞ്ഞപ്പോള്‍ പഴയ ഒരാശുപത്രിയില്‍ നിന്നും അയാളെക്കുറിച്ചുള്ള വിവരം കിട്ടി,ആ വൃദ്ധന്‍റെ ഭാര്യ ആസ്പത്രിയില്‍ എത്തും മുമ്പ് തന്നെ മരിച്ചിരുന്നു എന്നും, അന്ന് തന്നെ വീട്ടിലേക്കു കൊണ്ടുപോയിയെന്നും സിസ്റ്റര്‍ പറഞ്ഞു.
കുട്ടിയും അച്ഛനും പിന്നീടൊരു ദിവസം വൃദ്ധനെ തേടി വീട്ടിലേക്ക് പോകുന്നു,അവിടെ ഒരു ചാരുകസേരയില്‍ അര്‍ദ്ധമയക്കത്തില്‍ അദ്ദേഹത്തെ കാണുന്നു.കുട്ടിയുടെ കുറ്റബോധത്തെ ക്കുറിച്ച് വിഷമത്തോടെ അവര്‍ സംസാരിച്ചു എന്നാല്‍ ഒരു നിസ്സംഗതയോടെ കേട്ടിരുന്നതല്ലാതെ മറുപടിയൊന്നും അയാള്‍ പറഞ്ഞില്ല.കുറേ സമയത്തിന് ശേഷം കുട്ടിയോട് ഇങ്ങിനെ പറഞ്ഞു,”നീ വിഷമിക്കേണ്ട നീ ചില്ല് വെച്ചിരുന്നില്ലെങ്കിലും എന്‍റെ ഭാര്യയുടെ കാര്യത്തില്‍ മാറ്റമൊന്നുംഉണ്ടാവുമായിരുന്നില്ല,കാരണം ഈ വീട്ടില്‍ നിന്ന് കൊണ്ടുപോവുമ്പോള്‍ തന്നെ അവള്‍ മരിച്ചിരുന്നു”
കുട്ടി ഞെട്ടലോടെ അയാളെ നോക്കി അതറിയാമായിരുന്നിട്ടും ഇത്രയും ദൂരം കാറോടിച്ചത് എന്തിനായിരുന്നു എന്ന് നിങ്ങള്‍ക്കറിയണ്ടേ.അതാണ്‌ പിന്നീടങ്ങോട്ട് നോവല്‍ പറയുന്നത്.
ആഖ്യാനകലയുടെ പുതിയൊരു വിസ്മയക്കാഴ്ചയിലേക്ക്,നിഗൂഢമായ മൌനത്തിന്‍റെ മുഴക്കമായി,ജീവിതത്തെയും ,മരണത്തെയും അനാവരണം ചെയ്തവതരിപ്പിക്കുന്നുണ്ട് ഈ നോവലില്‍…!

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Local cover image