Ernakulam Public Library OPAC

Online Public Access Catalogue


Local cover image
Local cover image
Image from Google Jackets

NADITHINNUNNA DWEEP (നദി തിന്നുന്ന ദ്വീപ്) (Yatrakkurippukal)

By: Language: Malayalam Publication details: Kottayam D C 2016/02/01Edition: 1Description: 126ISBN:
  • 9788124020333
Subject(s): DDC classification:
  • M BEE
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction M BEE (Browse shelf(Opens below)) Available M157114

യാത്രകള്‍ വിശാലമാക്കുന്നത് മനസ്സിനെയും ചിന്തകളെയും മാത്രമല്ല. ജീവിതവീക്ഷണത്തെ കൂടിയാണ്. എന്നാല്‍, പുരുഷന്മാരുടെ യാത്രകളേക്കാള്‍ ആയിരമിരട്ടി പ്രയാസകരമാണ് ഓരോ സ്ത്രീയാത്രയും. വീടും ഓഫീസും മറ്റ് അസൗകര്യങ്ങളുമൊക്കെ ഓരോ പെണ്ണിനെയും ദുര്‍ഘടമായ പാതകളില്‍ നിന്ന് പിന്നോട്ട് വലിക്കുന്നു. അപൂര്‍വ്വം ചിലര്‍ക്ക് മാത്രമാണ് യാത്രകളുമായി മുന്നോട്ടു പോകാന്‍ കഴിയുന്നത്. അത്തരത്തില്‍ പെട്ട ഒരാളാണ് മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ കെ.എ.ബീന. അവര്‍ തയ്യാറാക്കിയ യാത്രാവിവരണമാണ് നദി തിന്നുന്ന ദ്വീപ്.

പ്രകൃതി നല്‍കുന്ന വൈകാരികാനുഭൂതി പകരുന്ന യാത്രാനുഭവങ്ങളാണ് ബീന നദി തിന്നുന്ന ദ്വീപിലൂടെ പങ്കുവെയ്ക്കുന്നത്. സ്ത്രീസഹജമായ സ്‌നേഹവും ലാവണ്യവും ഈ പുസ്തകത്തിന് കരുത്തേകുന്നു. എസ്.കെ.പൊറ്റെക്കാട്ടിന്റെയും രവീന്ദ്രന്റെയും രാജന്‍ കാക്കനാടന്റെയും സക്കറിയയുടെയും ഒപ്പം ലോകം ചുറ്റിയ വായനക്കാര്‍ക്ക് മറ്റൊരു വീക്ഷണകോണിലൂടെ പ്രകൃതിയെ അറിയാനുള്ള അവസരമാണ് ബീന ഒരുക്കുന്നത്.

നിശ്ശബ്ദതയുടെ താഴ്‌വര (സൈലന്റ് വാലി)യിലേക്കാണ് ബീനയുടെ ആദ്യയാത്ര. സംഹാരരുദ്രനായി പായുന്ന ബ്രഹ്മപുത്രയുടെ തടത്തിലേക്കാണ് നദി തിന്നുന്ന ദ്വീപ് പിന്നീട് വായനക്കാരെ കൊണ്ടുപോകുന്നത്. സൂഫിമാരാലും മഹര്‍ഷിമാരാലും പ്രസിദ്ധങ്ങളായ അജ്മീരും അരുണാചലവും വയല്‍വാരവും മജൂലിയിലെ സത്രവും പൂനയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടും ഒക്കെ പുസ്തകത്തില്‍ കടന്നുവരുന്നു.

ഓരോ സ്ഥലത്തും കണ്ട കാഴ്ചകള്‍ക്കൊപ്പം അവയുടെ ചരിത്രവും ഭൂമിശാസ്ത്രവും ഒരു കഥാകാരിക്ക് മാത്രം കഴിയുന്ന മികവോടെ ബീന പകര്‍ന്നുതരുന്നുണ്ട്. ഒപ്പം ചില ഉള്‍ക്കാഴ്ചകളും. വെള്ളമില്ലാതാകുന്ന അവസ്ഥയെ ഹൃദയസ്പര്‍ശിയായി വിവരിക്കുന്ന രാജസ്ഥാന്‍ യാത്രയോടെയാണ് പുസ്തകം അവസാനിക്കുന്നത്. ജലസന്ദേശങ്ങള്‍ എന്ന അധ്യായത്തിലൂടെ അവര്‍ സൂചന നല്‍കുന്നത് മാനവരാശി അഭിമുഖീകരിക്കാനിരിക്കുന്ന ഏറ്റവും രൂക്ഷമായ പ്രശ്‌നത്തിലേക്കാണ്.

NADITHINNUNNA-DWEEPകേരളകൗമുദി, കലാകൗമുദി വിമന്‍സ് മാഗസിന്‍ , ഗൃഹലക്ഷ്മി തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ പ്രവര്‍ത്തിച്ച കെ.എ.ബീന 1991ല്‍ ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസില്‍ ചേര്‍ന്നു. ആകാശവാണി തിരുവനന്തപുരം നിലയത്തിലും തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രത്തിലും ന്യൂസ് എഡിറ്റര്‍ ആയിരുന്നു. ഡയറക്ടറേറ്റ് ഒഫ് അഡ്വര്‍ടൈസിംഗ് ആന്റ് വിഷ്വല്‍ പബഌസിറ്റിയിലും ജോലി ചെയ്ത അവര്‍ ഇപ്പോള്‍ എറണാകുളം ഫീല്‍ഡ് പബ്ലിസിറ്റി ഡയറക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്നു.

ബീനയുടെ ആദ്യ പുസ്തകം സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോള്‍ നടത്തിയ റഷ്യന്‍ പര്യടനത്തെ ആസ്പദമാക്കി 1981ല്‍ പ്രസിദ്ധീകരിച്ച ബീന കണ്ട റഷ്യയാണ്. ബഷീര്‍ എന്ന അനുഗ്രഹം, ബഷീറിന്റെ കത്തുകള്‍, ചരിത്രത്തെ ചിറകിലേറ്റിയവര്‍, അമ്മമാര്‍ അറിയാത്തത്, അമ്മക്കുട്ടിയുടെ ലോകം, അമ്മക്കുട്ടിയുടെ സ്‌കൂളില്‍, അമ്മക്കുട്ടിയുടെ അത്ഭുതങ്ങള്‍, ബ്രഹ്മപുത്രയിലെ വീട്, പെരുമഴയത്ത്, ചുവടുകള്‍, ശീതനിദ്ര തുടങ്ങിയവയാണ് പ്രധാന പുസ്തകങ്ങള്‍

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Local cover image