Ernakulam Public Library OPAC

Online Public Access Catalogue


EESWARA VAZHAKKILLALLO

Salimkumar

EESWARA VAZHAKKILLALLO / ഈശ്വരാ വഴക്കില്ലല്ലോ / സലിംകുമാര്‍ - 1 - Kottayam Manorama Books 2023/05/01 - 175

നാട്ടിന്‍പുറത്തു ജനിച്ചുവളര്‍ന്നവനാണു ഞാന്‍. സലിംകുമാറുമതെ. എങ്കിലും കാലത്തിനൊപ്പം അതിവേഗത്തിലോ അതിലേറെ ആഴത്തിലോ പല നഗരച്ചുഴികളിലേക്കു നാം പോകും. ശരിക്കു പറഞ്ഞാല്‍, പോയി. അതൊരു കുറ്റമൊന്നുമല്ല. അപ്പോഴും വേരുകളിലെ നനവുണങ്ങാതെ, ചില്ലകളുടെ വിരിവു വിടാതെയിരിക്കലാണു കാര്യം. നിസ്സംശയം പറയാനാവും, സലിംകുമാറിന്റെ ഓരോ വാക്കിലും ആ വേരുകളുടെ ഈര്‍പ്പവും കാതലുറപ്പുമുണ്ട്. അതു നമ്മെയും അധികമധികം ആര്‍ദ്രതയുള്ളവരാക്കും.
നര്‍മമാണ് മേമ്പൊടിയെങ്കിലും നെഞ്ഞില്‍ കൈചേര്‍ത്താണ് സലിം ഓര്‍മകളോരോന്നും പങ്കുവയ്ക്കുന്നത്. കൂട്ടത്തില്‍ കണക്കില്ലാതെ ആത്മപരിഹാസവുമുണ്ട്. എത്ര സംസാരിച്ചാലും ബോറടിക്കാത്ത സലിമിന്റെ ഈ ഓര്‍മയെഴുത്തും അങ്ങനെതന്നെ.
അവതാരികയില്‍ മമ്മൂട്ടി

9789393003393

Purchased Mathrubhumi Books,Kaloor


Jeevacharithram

L / SAL/EE